കേരളം

മെയ് മാസത്തേക്കുള്ള റേഷനരിയും ഗോതമ്പും റെഡി; സൗജന്യ റേഷന്‍ വാങ്ങിയത് 96.66% കാര്‍ഡുടമകള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  റേഷന്‍ വിതരണം നിശ്ചയിച്ച രീതിയില്‍ തന്നെ ലക്ഷ്യം നേടിയെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെയുള്ള 87,29000 കാര്‍ഡുടമകളിലെ 84, 45000 കാര്‍ഡുടമകള്‍ക്ക് ഈ മാസം സൗജന്യ റേഷന്‍ വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആകെ കാര്‍ഡിന്റെ 96.66 ശതമാനം വിതരണം നടത്തി. ഇന്നുവരെ 1,40,272 മെട്രിക് ടണ്‍ അരിയും 15,007 മെട്രിക് ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്തത്.

മെയ് മാസത്തേ വിതരണത്തിനുള്ള അരിയും ഗോതമ്പും വിതരണത്തിനായി റേഷന്‍ കടകളില്‍ തയ്യാറായി. കേന്ദ്ര പദ്ധതി പ്രകാരം നല്‍കുന്ന സൗജന്യ റേഷന്‍ വിതരണം ഇന്നലെ ആരംഭിച്ചു. മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുള്ള കുടുംബത്തിനുള്ള വിതരണമാണ് ആരംഭിച്ചത്.ഏപ്രില്‍ 26 ന് ഇത് പൂര്‍ത്തീരിക്കും.

 27 മുതല്‍ സംസ്ഥാനത്തിന്റെ പലവ്യജ്ഞന കിറ്റ് പിങ്ക് കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യും. അന്ത്യോധയ കുടുംബങ്ങളില്‍ പെട്ട 5,74,768 മഞ്ഞ കാര്‍ഡുകള്‍ക്കുള്ള വിതരണം നടന്നുകഴിഞ്ഞു. 31 ലക്ഷത്തോളം  വരുന്ന കുടുംബങ്ങള്‍ക്കാണ് പിങ്ക് കാര്‍ഡുള്ളത്. അതിന്റെ വിതരണത്തിന് ശേഷം ബാക്കി കുടുംബങ്ങള്‍ക്കുള്ള കിറ്റും വിതരണം ചെയ്യും.

അതേസമയം; തിരക്കൊഴിവാക്കാന്‍ ചില ക്രമീകരണം റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തി. 22 മുതല്‍ 26 വരെ തീയതികളില്‍ യഥാക്രമം; 221,2; 233,4;245,6 257,8,269,0. ഈ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡുടമകളാണ് റേഷന്‍ വാങ്ങാനെത്തേണ്ടത്.  കിറ്റുകളുടെ വിതരണത്തിന് ഏപ്രില്‍ 27 മുതല്‍ പിങ്ക് കാര്‍ഡുകള്‍ക്ക് ഇത്തരത്തിലൊരുക്രമീകരണമാണ് വരുത്തിയത്. എന്നാലതില്‍ 01 എന്ന തരത്തിലാണ് കിറ്റുകളുടെ വിതരണത്തിനുള്ള നമ്പര്‍ ഒരുക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്