കേരളം

സ്പ്രിന്‍ക്ലര്‍ കരാര്‍; പരിശോധിക്കാന്‍ രണ്ടംഗസമിതി; റിപ്പോര്‍ട്ട് ഒരുമാസത്തിനകം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്പ്രിന്‍ക്ലറിന് ഡാറ്റ കൈമാറാനുള്ള തീരുമാനത്തില്‍ വീഴ്ചകളുണ്ടായോ എന്ന് പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും കേന്ദ്ര ഐടി സ്‌പെഷല്‍ സെക്രട്ടറിയുമായിരുന്ന എം.മാധവന്‍ നമ്പ്യാര്‍ ഐഎഎസ് (റിട്ട), ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് (റിട്ട) എന്നിവരാണ് സമിതി അംഗങ്ങള്‍. ഒരു മാസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

സ്പ്രിന്‍ക്ലറുമായി ഉണ്ടാക്കിയ കരാറില്‍ ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളുണ്ടോയെന്ന് സമിതി പരിശോധിക്കും. കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ. ഇതില്‍നിന്ന് എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ അസാധാരണ സാഹചര്യത്തെ മുന്‍നിര്‍ത്തി ന്യായീകരിക്കാവുന്നതാണോ തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളി ആന്‍ഡ് മാനേജ്‌മെന്റ്- കേരള സമിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും