കേരളം

കേന്ദ്ര സൗജന്യ റേഷന്‍ : ഇന്ന് വിതരണം 1,2 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് ; ക്രമീകരണം ഇങ്ങനെ...

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പിഎംജികെവൈ പദ്ധതിയില്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച സൗജന്യ റേഷന്‍ വിതരണം ഇന്നു മുതല്‍ ആരംഭിക്കും. കാര്‍ഡുകളിലെ ഓരോ അംഗത്തിനും 5 കിലോ അരി വീതമാണ് നല്‍കുന്നത്. റേഷന്‍ വിതരണം 26 ന് പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഇന്നു മുതല്‍ 26 വരെയുള്ള തീയതികളില്‍ റേഷന്‍കാര്‍ഡ് നമ്പര്‍ അടിസ്ഥാനത്തില്‍ നല്‍കാനാണ് തീരുമാനം. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കുക ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം. ഇന്ന് 1,2 അക്കങ്ങളില്‍ അവസാനിക്കുന്ന മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍ക്കാണ് അരി വിതരണം ചെയ്യുക.

3-4, 5-6, 7-8, 9-0 എന്നിങ്ങനെ അവസാനിക്കുന്ന കാര്‍ഡ് നമ്പര്‍ ക്രമത്തില്‍ തുടര്‍ ദിവസങ്ങളില്‍ അരി വിതരണം ചെയ്യും. 27 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ പലവ്യഞ്ജന കിറ്റുകള്‍ പിങ്ക് കാര്‍ഡുകാര്‍ക്ക് വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

രേഷന്‍കാര്‍ഡിന്റെ അവസാന അക്കങ്ങളുടെ അടിസ്ഥാനത്തിലാണ് കിറ്റുകളുടെ വിതരണം. 27 മുതല്‍ മെയ് ഏഴുവരെയുള്ള ദിവസങ്ങളില്‍ യഥാക്രമം പൂജ്യം മുതല്‍ ഒമ്പതു വരെ റേഷന്‍കാര്‍ഡിന്റെ അവസാന അക്കം വരുന്നവര്‍ക്ക് കിറ്റ് വിതരണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്