കേരളം

കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത ; നാളെ മുതല്‍ കനത്ത മഴ ; ഇടിമിന്നലും കാറ്റും, മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് പരക്കെ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാസര്‍കോട് ജില്ല ഒഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ പെയ്യുമെന്നാണ് അറിയിപ്പ്. ശക്തമായ ഇടിമിന്നല്‍ ഉണ്ടായേക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കി.


അതേസമയം കേരളത്തിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും നാളെ ( വ്യാഴാഴ്ച) മുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ വ്യക്തമാക്കി. ഏപ്രില്‍ 23 മുതല്‍ നാല് ദിവസത്തേക്ക് കനത്ത മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം.

കനത്ത മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.  രാജ്യത്ത് ഇത്തവണ കാലവര്‍ഷം സാധാരണ നിലയിലായിരിക്കാന്‍ സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നു. ദീര്‍ഘകാല ശരാശരിയുടെ നൂറ് ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് നിഗമനം.

ദീർഘകാല ശരാശരിയുടെ 100 ശതമാനം മഴ ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. ദീർഘകാല ശരാശരിയുടെ 94 മുതൽ 104 വരെയാണ് സാധാരണയായി കണക്കാക്കുന്നത്. പസഫിക് സമുദ്രത്തിൽ ഇഎൻഎസ്ഒയും ഇന്ത്യൻ മഹാസമുദ്രത്തിൽ ഐഒഡിയും മൺസൂൺ കാലയളവിൽ ന്യൂട്രൽ സ്ഥിതിയിൽ തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപോലെ നോട്ടുകൂമ്പാരം! ; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സഹായിയുടെ വീട്ടില്‍ നിന്നും ഇഡി 25 കോടി പിടിച്ചെടുത്തു ( വീഡിയോ)

സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മ്മാണത്തിനിടെ അപകടം: നാലുപേര്‍ക്ക് പരിക്ക്

'15ാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടവളാണ്; എന്റെ ഭാര്യയുടെ ദുഃഖത്തേപ്പോലും പരിഹസിച്ചവര്ക്ക് നന്ദി': കുറിപ്പുമായി മനോജ് കെ ജയൻ

ആദ്യം നല്‍കുന്ന തുക ഇരട്ടിയാക്കി നല്‍കും, പണം ഇരട്ടിപ്പ് തട്ടിപ്പില്‍ വീഴല്ലേ...!; മുന്നറിയിപ്പുമായി കേരള പൊലീസ്

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു