കേരളം

കൊല്ലത്ത് സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ല; കോവിഡ് ബാധിതന്‍ 36 പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്ന് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുളത്തൂപ്പുഴയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സാമൂഹിക വ്യാപനത്തിനുള്ള സാധ്യതയില്ലെന്ന് കൊല്ലം ജില്ലാ കലക്ടര്‍ അബ്ദുള്‍ നാസര്‍. കുളത്തൂപ്പുഴയിലെ കോവിഡ് രോഗി 36 പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുവെന്നും ഇവരെ കര്‍ശനമായി ക്വാറന്റൈന്‍ ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 

നിലവില്‍ 36 പേരുടെ പട്ടികയാണ് തയാറാക്കിയിട്ടുള്ളത്. ഇയാള്‍ കൂടുതല്‍ ആള്‍ക്കാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുണ്ടെന്ന് കരുതുന്നു. രണ്ട് പ്രാവശ്യം തമിഴ്‌നാട്ടിലേക്ക് പോയി വന്നിരുന്നു. തമിഴ്‌നാട് സര്‍ക്കാരുമായി സഹകരിച്ചുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. 

അതേസമയം 13 പേരുടെ സാമ്പിള്‍ പരിശോധന ഫലം ഇന്ന് ലഭിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. കുളത്തൂപ്പുഴ പഞ്ചായത്തിലെ അതിര്‍ത്തികള്‍ അടക്കുകയും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)