കേരളം

പൊലീസ് സഹായത്തോടെ അധ്യാപിക കര്‍ണാടകയിലേക്ക് കടന്ന സംഭവം; അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്


കല്‍പ്പറ്റ: തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക വയനാട് വഴി കര്‍ണാകടകയിലേക്ക് കടന്ന സംഭവത്തില്‍ വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള അന്വേഷണം പ്രഖ്യാപിച്ചു. അധ്യാപികയെ അതിര്‍ത്തി കടക്കാന്‍ സഹായിച്ചവര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ടെന്ന് കലക്ടര്‍ വ്യക്തമാക്കി. 

അധ്യാപിക തിരിച്ചെത്തുന്ന മുറയ്ക്ക് ഇവര്‍ക്കെതിരെയും കേസെടുക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി. സംസ്ഥാനാന്തര യാത്രകള്‍ക്കുള്ള അനുവാദം നല്‍കേണ്ടത് പൊലീസല്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 

ലോക്ക്ഡൗണിനെ തുടര്‍ന്ന് ജില്ലാ യാത്രകള്‍ക്ക് പോലും കടുത്ത നിയന്ത്രണം നിലനില്‍ക്കെയാണ് പൊലീസിന്റെ സഹായത്തോടെ അധ്യാപിക കര്‍ണാടകയിലേക്ക് കടന്നത്. വയനാട്ടിലെ ചെക്‌പോസ്റ്റുകള്‍വഴി ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥന്റെ വാഹനത്തിലയിരുന്നു ഇവര്‍ യാത്രചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും