കേരളം

കോവിഡ് 19; വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോ​ഗ്യ വിദ​ഗ്ധരുമായി ചർച്ച നാളെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 രോ​ഗവുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആരോ​ഗ്യ വിദ​ഗ്ധർ പങ്കെടുക്കുന്ന ഇന്റർനാഷണൽ പാനൽ ഡിസ്കഷൻ നാളെ നടക്കും. നാളെ വൈകീട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

ഇന്ത്യയിലെയും വിദേശത്തെയും ആരോ​ഗ്യ വിദ​ഗ്ധരുമായി കേരളത്തിലെ ആരോ​ഗ്യ വിദ​ഗ്ധർ നടത്തുന്ന ഓൺലൈൻ വീഡിയോ കോൺഫറൻസ്, അസോസിയേഷൻ ഓഫ് കേരളൈറ്റ് മെഡിക്കൽ ​​ഗ്രാജുവേറ്റിന്റെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ തത്സമയം ലഭ്യമാകും. 

കാനഡ, യുഎസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആരോ​ഗ്യ വിദ​ഗ്ധരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. കോവിഡ് വ്യാപനം തടയാൻ വിവിധ രാജ്യങ്ങളിലെ ആരോ​ഗ്യ വകുപ്പ് സ്വീകരിക്കുന്ന നടപടികളും പ്രതിരോധ പ്രവർത്തനങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ