കേരളം

'മനോഹരം'; അവശത മറന്ന് ശിവന്‍കുട്ടി വരച്ച ചിത്രം കണ്ട് കലക്ടര്‍ പറഞ്ഞു; പ്രവര്‍ത്തനത്തിന് ആദരം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന ജില്ലാ കലക്ടര്‍ പി.ബി നൂഹിന്റെ ചിത്രം വരച്ചു നല്‍കി അടൂര്‍ പാലവിളയില്‍ അമ്മകണ്ടകര കെ.വി ശിവന്‍കുട്ടി. ശാരീരിക അവശതകള്‍ മറന്ന് ശിവന്‍കുട്ടി വരച്ച ചിത്രം കലക്ടറേറ്റില്‍ എത്തി ജില്ലാ കലക്ടര്‍ക്ക് നേരിട്ടു കൈമാറി.

ചിത്രം മനോഹരമായിട്ടുണ്ടെന്ന് രേഖാ ചിത്രം കണ്ട് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. മഹാപ്രളയത്തിലും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജില്ലാ കലക്ടര്‍ പി.ബി നൂഹിന്റെ നേതൃത്വപരമായ ഇടപെടലാണ് ശിവന്‍കുട്ടിയെ അദ്ദേഹത്തിന്റെ ആരാധകനാക്കിയത്.

ഭാര്യ രോഹിണികുട്ടി രോഗത്തെ തുടര്‍ന്ന് അടുത്തിടെ മരണപ്പെട്ടതിന്റെ മനോവേദനയിലാണ് ജന്‍ന്മനാ പോളിയോ ബാധിച്ച് ഒരു കാല്‍തളര്‍ന്ന ശിവന്‍കുട്ടി. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. കൊടുമണില്‍ ശിവന്‍സ് സ്റ്റുഡിയോ നടത്തി വരുകയാണ് ശിവന്‍കുട്ടി. കളക്ടറുടെ  രേഖാചിത്രം കംപ്യൂട്ടറില്‍ തയാറാക്കി പേന ഉപയോഗിച്ച് വരയ്ക്കുകയായിരുന്നു.

നവോത്ഥാന നായകരുടെ ഉള്‍പ്പെടെ നിരവധി രേഖാചിത്രങ്ങള്‍ ശിവന്‍കുട്ടി തയാറാക്കിയിട്ടുണ്ട്. ചിത്രരചന ശാസ്ത്രീയമായി ശിവന്‍കുട്ടി പഠിച്ചിട്ടില്ലെങ്കിലും ജന്മനായുള്ള വാസനയെ പരിപോഷിപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!