കേരളം

ലോക്ക് ഡൗണില്‍ അഭിഭാഷകര്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്രം; ഇടപെടാതെ കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിനുള്ള ലോക്ക് ഡൗണില്‍ അഭിഭാഷകര്‍ക്ക് ഇളവ് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഭിഭാഷകര്‍ക്ക് ഇളവ് അനുവദിക്കുന്നത് ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ക്കു വിരുദ്ധമാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ലോക്ക് ഡൗണില്‍ അഭിഭാഷകര്‍ക്ക് ഇളവ് അനുവദിക്കണമെന്ന കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്റെ ആവശ്യം പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. അഭിഭാഷകര്‍ക്ക് ഇളവ് അനുവദിക്കുന്നതോടെ ഒട്ടേറെ പേര്‍ റോഡില്‍ ഇറങ്ങുന്ന സാഹചര്യം ഉണ്ടാവുമെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉത്തരവു പുറപ്പെടുവിക്കുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു. ഹര്‍ജി വീണ്ടും മെയ് മൂന്നിനു പരിഗണിക്കും.

കേന്ദ്ര സര്‍ക്കാരിന്റെ ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ കേരളത്തില്‍ കര്‍ശനമായി പാലിക്കേണ്ടതുണ്ടെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ