കേരളം

ഹോട്ട്‌സ്‌പോട്ടുകളിൽ പ്രവേശനം ഒരു വഴിയിലൂടെ മാത്രം; റെഡ് സോണുകളിലെ തീവ്ര രോഗബാധിത പ്രദേശങ്ങളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര രോഗബാധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റെഡ് സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാവും കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കുക.  സാധാരണ ലോക്ക് ഡൗണ്‍ നിബന്ധനകൾ റെ‌‍ഡ് സോണിലാകെ ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 
ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. ഹോട്ട്സ്പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാൽ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താൻ സാദിക്കില്ലെന്നും അങ്ങനെവരുമ്പോൾ ക്ഷുഭിതരാകാതെ സഹകരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്