കേരളം

കലാപരിപാടികള്‍ അധികം വേണ്ട; ജോലിയില്‍ ശ്രദ്ധിക്കണം, പൊലീസിന്റെ വീഡിയോ നിര്‍മ്മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസ് സമൂഹമാധ്യമങ്ങളില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്ന വീഡിയോകള്‍ നിര്‍മ്മിക്കുന്നതിന് ഡിജിപി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി വീഡിയോ നിര്‍മ്മിക്കാന്‍ മുന്‍കൂര്‍ അനുമതി തേടണം. 

താരങ്ങളെ അഭിനയിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു.  ലോക്ക്ഡൗണ്‍ കാലത്ത് 400 പ്രചാരണ വീഡിയോകളാണ് കേരള പൊലീസിന്റെ വിവിധ ഘടകങ്ങള്‍ തയ്യാറാക്കിയത്. ഇത്തരത്തില്‍ പുറത്തിറക്കിയ 300ല്‍ അധികം വീഡിയോകള്‍ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ ചിത്രീകരിച്ചതാണെന്നാണ് വിവരം. 

വീഡിയോ ചിത്രീകരണത്തില്‍ നിന്ന് മാറി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കാനും ഡിജിപി നിര്‍ദേശിക്കുന്നു. ലോക്ക്ഡൗണ്‍ നിയമലംഘനങ്ങള്‍ കണ്ടുപിടിക്കാനായി ഏര്‍പ്പെടുത്തിയ ഡ്രോണ്‍ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ പൊലീസ് വീഡിയോകളാക്കി പുറത്തിറക്കിയിരുന്നു. കേരള പൊലീസിന്റെ ഷോര്‍ട് വീഡിയോകള്‍ക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

'ഇത് എന്റെ അച്ഛന്റേതാണ്, ബിജെപി മാത്രമേ പ്രവര്‍ത്തിക്കൂ'; ബൂത്ത് കയ്യേറി ഇന്‍സ്റ്റഗ്രാം ലൈവ്, ബിജെപി നേതാവിന്റെ മകന്‍ കസ്റ്റഡിയില്‍

ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം നാളെ

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു