കേരളം

കോഴിക്കോട് ജില്ലയിൽ നാല് പേർ കൂടി കോവിഡ് മുക്തർ; ചികിത്സയിലുള്ളത് ഏഴ് പേർ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോവിഡ് 19 സ്ഥിരീകരിച്ച നാല് പേര്‍ കൂടി കോഴിക്കോട് ഇന്ന് രോഗ മുക്തരായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏറാമല, അഴിയൂര്‍ സ്വദേശികളും എടച്ചേരി സ്വദേശികളായ രണ്ട് പേരുമാണ് രോഗമുക്തരായത്.

ഇതോടെ കോഴിക്കോട് രോഗ മുക്തി നേടിയ സ്വദേശികളുടെ എണ്ണം 17 ആയി. ഒരു തമിഴ്നാട് സ്വദേശി ഉള്‍പ്പെടെ ഏഴ് പേരാണ് ഇപ്പോള്‍ പോസിറ്റീവായി ജില്ലയില്‍ ചികിത്സയിലുള്ളത്. ഇതു കൂടാതെ ഒരു കണ്ണൂര്‍ സ്വദേശിയും മെഡിക്കല്‍ കോളജില്‍ പോസിറ്റീവായി ചികിത്സയിലുണ്ട്.  

ജില്ലയില്‍ ഇന്ന് 143 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 21,965 ആയി. 1,019 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് പുതുതായി വന്ന 26 പേര്‍ ഉള്‍പ്പെടെ 58 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 28 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 883 സ്രവ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 840 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 810 എണ്ണം നെഗറ്റീവ് ആണ്. 43 പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

ദിവസം നിശ്ചിത പാസുകള്‍, ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കുമുള്ള ഇ-പാസിന് ക്രമീകരണമായി

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ