കേരളം

കോവിഡ് ഭീതിയില്‍ കാട്ടുപാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് നാട്ടില്‍ എത്താന്‍ ശ്രമിച്ചു, വഴി തെറ്റി; രക്ഷയായി പഞ്ചായത്ത് 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ലോക്ക്ഡൗണിനിടെ, തമിഴ്‌നാട്ടിലെ വാല്‍പാറയില്‍ നിന്ന് ഇടമലക്കുടി വഴി കേരളത്തിലേക്ക് വരുന്നതിനിടയില്‍ വഴി തെറ്റി കാട്ടിലകപ്പെട്ടയാളെ പഞ്ചായത്തധികൃതര്‍ കണ്ടെത്തി നിരീക്ഷണത്തിലാക്കി. അടിമാലി സ്വദേശി ജോണിയെ (50) ആണ് മാങ്കുളം പഞ്ചായത്തധികൃതര്‍ കണ്ടെത്തിയത്. 

വാല്‍പാറയില്‍ ഒരു സ്ത്രീക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സമ്പൂര്‍ണ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി. ഇവിടെ ഏലക്കാ വ്യാപാര സ്ഥാപനം നടത്തുന്ന ജോണി അവിടെ നിന്നു നടന്ന്, ഇടമലക്കുടി പഞ്ചായത്തിലെ കാട്ടുപാത വഴി കഴിഞ്ഞ ദിവസം അടിമാലിക്ക് പുറപ്പെട്ടു. എന്നാല്‍ വനത്തില്‍ വച്ച് വഴിതെറ്റിപ്പോയ ഇയാള്‍ ഫോണില്‍ സുഹൃത്തിനെ വിളിച്ചു. സുഹൃത്താണ് മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാത്യുവിനെ വിവരമറിയിച്ചത്. 

തുടര്‍ന്ന് പഞ്ചായത്ത് അധികൃതരും വൊളന്റിയര്‍മാരും നടത്തിയ തിരച്ചിലില്‍ വനത്തിലെ പാറക്കെട്ടില്‍ അവശനിലയില്‍ ഇയാളെ കണ്ടെത്തി. അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് പരിശോധനകള്‍ക്കു ശേഷം നിരീക്ഷണ കേന്ദ്രത്തിലേക്കു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്