കേരളം

'പതിനൊന്ന് ദിവസം മണ്ണെണ്ണ കുടിച്ചാല്‍ കോവിഡ് മാറും'; വ്യാജസന്ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് 19 കാലയളവില്‍ വ്യാജവാര്‍ത്തകള്‍/ സന്ദേശങ്ങള്‍ കണ്ടെത്തി ഉചിതമായ നടപടികള്‍ കൈക്കൊള്ളുന്നതിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിന്റെ ആന്റി ഫേക് ന്യൂസ് ഡിവിഷന്‍ കേരള തിങ്കളാഴ്ച രണ്ട് വ്യാജ സന്ദേശങ്ങള്‍ കണ്ടെത്തി നടപടികള്‍ക്കായി പൊലീസിന് കൈമാറി.
 
ഒരു നിശ്ചിത അളവില്‍ പതിനൊന്ന് ദിവസം മണ്ണെണ്ണ കുടിച്ചാല്‍ കൊറോണയെയും മാരകമായ മറ്റ്  വൈറസുകളെയും നശിപ്പിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടുള്ള ഫേസ്ബുക് പോസ്റ്റ് വൈദ്യര്‍ റൊണാള്‍ഡ്ഡാനിയല്‍ എന്ന പേരിലാണ് നല്‍കിയിരിക്കുന്നത്. ആരോഗ്യ മുന്നറിയിപ്പ് നല്കികൊണ്ടുള്ളതാണ് മറ്റൊരു വ്യാജസന്ദേശം. കോമഡി ഉത്സവം എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് ഈ സന്ദേശം പ്രത്യക്ഷപ്പെട്ടത്.

ഏപ്രില്‍ 23ന് കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രി സന്ദര്‍ശിച്ചവര്‍ എത്രയും പെട്ടെന്ന് അതത് സ്ഥലങ്ങളിലെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നാണ് ഈ പോസ്റ്റില്‍ ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല