കേരളം

സാമ്പത്തിക പ്രയാസം നേരിടുന്ന പ്രവാസികളുടെ വിമാനക്കൂലി കേന്ദ്ര സർക്കാർ വഹിക്കണം; മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തൊഴില്‍ നഷ്ടമായി തിരിച്ചു വരുന്ന പ്രവാസികള്‍ക്ക് സാമ്പത്തിക പിന്തുണ ആവശ്യമാണെന്നും ഇവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരിച്ചു വരുന്ന പ്രവാസികളുടെ നൈപുണ്യം ഉപയോഗപ്പെടുത്താനുള്ള സ്കീമുകള്‍ ആവിഷ്കരിക്കണമെന്നും അദ്ദേ​ഹം ആവശ്യപ്പെട്ടു.

വിദേശത്ത് ചെറിയ വരുമാനത്തില്‍ ജോലി ചെയ്യുന്നവര്‍, ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍, ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവര്‍, പാര്‍ടൈം വരുമാനം നിലച്ച വിദ്യാര്‍ത്ഥികള്‍, ലോക്ക്ഡൗൺ കാരണം തൊഴില്‍ നഷ്ടമായവര്‍ തുടങ്ങിയവര്‍ക്ക് തിരിച്ചുവരേണ്ടതുണ്ട്. ഇവര്‍ക്ക് ഇതിനായുള്ള വിമാന യാത്രാക്കൂലി സ്വന്തമായി വഹിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇവരുടെ യാത്രാക്കൂലി കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പ്രവാസികളെ തിരിച്ചുകൊണ്ടുവരുമ്പോള്‍ ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോയവര്‍, ജീവിത ചെലവ് കണ്ടെത്താന്‍ പ്രയാസമുള്ളവര്‍, ചികിത്സ ആവശ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍