കേരളം

ഹോട്ട്‌സ്‌പോട്ടുകളില്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ മാത്രം; ദിവസം 200 ടെസ്റ്റുകള്‍ നടത്തും, ഭക്ഷണം വീടുകളിലെത്തിക്കും: കോട്ടയം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: അഞ്ചുപേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ കനത്ത നിയന്ത്രണങ്ങള്‍. അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്ന് മന്ത്രിതല യോഗത്തില്‍ തീരുമാനമായി. ദിവസം 200 ടെസ്റ്റുകള്‍ നടത്തും. കിറ്റുകളും മറ്റും എത്തിക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി തിലോത്തമന്‍ വ്യക്തമാക്കി. 

ഹോട്ട്‌സ്‌പോട്ടുകളില്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ മാത്രം തുറന്നാല്‍ മതി. ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ വീട്ടിലെത്തിക്കും. വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് കുടിവെള്ള പ്രശ്‌നം പരിഹരിക്കും. ഹോമിയോ, ആയുര്‍വേദ മരുന്നുകള്‍ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും. 

ജില്ലാ ആശുപത്രിയില്‍ കോവിഡ് സ്റ്റാഫുകള്‍ക്ക്് സുരക്ഷയൊരുക്കും, ഇവരുടെ താമസ സൗകര്യം ഉള്‍പ്പെടെ ക്രമീകരിക്കും. ഉദയനാപുരം, മറവന്‍തുരുത്ത് പഞ്ചായത്തുകളിലെ ചില വാര്‍ഡുകള്‍ കൂടി ഹോട്ട്‌സപോട്ടില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്കമാക്കി. നിലവില്‍ ജില്ലയില്‍ 11 കോവിഡ് പോസ്റ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍