കേരളം

ഇ എസ് ബിജിമോള്‍ എംഎല്‍എ നിരീക്ഷണത്തില്‍ ; ഹോം ക്വാറന്റീനില്‍

സമകാലിക മലയാളം ഡെസ്ക്

പീരുമേട് : പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍ കോവിഡ് നിരീക്ഷണത്തില്‍. കോവിഡ് സ്ഥിരീകരിച്ച ഏലപ്പാറ ആശുപത്രിയിലെ ഡോക്ടറുമായി ബിജിമോള്‍ അടുത്ത് ഇടപെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് വീട്ടില്‍ ക്വാറന്റൈനില്‍ തുടരാന്‍ എംഎല്‍എയോട് നിര്‍ദേശിച്ചിട്ടുള്ളത്.

എംഎല്‍എ ഏലപ്പാറ ആശുപത്രിയില്‍ ഒരു യോ​ഗത്തിൽ പങ്കെടുക്കാനാണ് എത്തിയത്. ക്ലോസ് കോണ്ടാക്ട് അല്ലെന്നും എംഎല്‍എ സ്വമേധയാ നിരീക്ഷണത്തില്‍ തുടരാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.

ഇടുക്കിയില്‍ പുതുതായി മൂന്നുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ തൊടുപുഴ ആശുപത്രിയിലെ നഴ്‌സാണ്. മറ്റൊരാള്‍ തൊടുപുഴ നഗരസഭ കൗണ്‍സിലറാണ്. നേരത്തെ കോവിഡ് ബാധിച്ചയാള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നത് ഇയാളാണ്. അങ്ങനെയാകാം ഇയാള്‍ക്ക് രോഗം പകര്‍ന്നതെന്ന് കളക്ടര്‍ പറഞ്ഞു. രോഗം ബാധിച്ച മൂന്നാമത്തെയാള്‍ തൊടുപുഴ മരിയാപുരം സ്വദേശിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു