കേരളം

ഇടുക്കിയില്‍ ആരോഗ്യപ്രവര്‍ത്തക അടക്കം മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; അതീവ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

പൈനാവ് : ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മൂവരേയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. ജില്ലയില്‍ രോഗം ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 17 ആയി.

തൊടുപുഴ മേഖലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. മറ്റൊരാള്‍ തൊടുപുഴ നഗരസഭാംഗമാണ്. തൊടുപുഴ ആശുപത്രിയിലെ നഴ്‌സായ ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്ക് എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. തൊടുപുഴ മര്യാപുരം സ്വദേശിയാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയ മൂന്നാമത്തെയാള്‍. റാപ്പിഡ് ടെസ്റ്റിലാണ് ഇവരുടെ രോഗബാധ സ്ഥിരീകരിച്ചത്.

ഇടുക്കിയില്‍ ഇന്നലെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടുക്കിയില്‍ തൊടുപുഴ തെക്കുംഭാഗത്ത് യുഎസില്‍ നിന്നു മാര്‍ച്ച് 22 ന് വന്ന 17 വയസ്സുകാരി, തിരുപ്പൂരില്‍ നിന്ന് ഏപ്രില്‍ 11ന് വന്ന ദേവികുളം സ്വദേശി (38), ചെന്നൈയില്‍ നിന്ന് ഏപ്രില്‍ 14 ന് മാതാപിതാക്കളോടൊപ്പം കരുണാപുരം പോത്തുകണ്ടത്ത് എത്തിയ പെണ്‍കുട്ടി (14), മൂന്നാര്‍ പൊലീസ് സ്‌റ്റേഷനു സമീപം താമസിക്കുന്ന 60 വയസ്സുകാരന്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ