കേരളം

കാട്ടുപാതയിലൂടെ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമം; പിടികൂടി മടക്കി അയച്ചു

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍​: അതിര്‍ത്തി മേഖലയിലൂടെ തമിഴ്‌നാട്ടിലേക്ക് കടക്കാര്‍ ശ്രമിച്ചവരെ വനംവകുപ്പ് തടഞ്ഞു. കടവരിയില്‍ സ്ഥാപിച്ച ചെക്ക് പോസ്റ്റുകള്‍ മറികടന്ന് കടക്കാന്‍ ശ്രമിച്ചവരെ ജീവനക്കാര്‍ തടഞ്ഞ് മടക്കി അയച്ചു. അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ സുരക്ഷ ശക്തമാക്കിയതായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി പറഞ്ഞു. കോവിഡിന്റെ പശ്ചാത്തലത്തില്‍ കാട്ടുപാതയിലൂടെ കടക്കുന്നവരെ കണ്ടെത്താന്‍ നിരീക്ഷണം ശക്തമാക്കിയതായും വാര്‍ഡന്‍ വ്യക്തമാക്കി.

30 തോളം വാച്ചര്‍മാരെയാണ് അതിര്‍ത്തിയില്‍ നിയമിച്ചിരിക്കുന്നത്. കടവരിയിലെ കവയെന്ന ഭാഗത്തും പഴത്തോട്ടം എന്നിവിടങ്ങളിലായി മൂന്ന് ചെക്ക് പോസ്റ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. വട്ടവടയിലെ ജനങ്ങള്‍ പച്ചക്കറിയടക്കമുള്ളവ തമിഴ്‌നാട്ടിലെത്തിക്കാന്‍ ഉപയോഗിക്കുന്ന കാട്ടുപാതകളിലാണ് ഇപ്പോള്‍ ചെക്ക് പോസ്റ്റുകള്‍  സ്ഥാപിച്ചത്. 

കഴിഞ്ഞ ദിവസം വട്ടവടയില്‍ നിന്ന് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച അഞ്ച് പേരെ പിടികൂടി മടക്കി അയച്ചിരുന്നു. കാട്ടുപാതയിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയ അഞ്ച് പേരെ പിടികൂടി പഞ്ചായത്തിന് കൈമാറുകയും ചെയ്തു. തമിഴ്‌നാട് വഴി മൂന്നാറിലേക്ക് എത്തുന്ന പ്രധാന പാതകള്‍ അടച്ചതാണ് പലരും കാട്ടുപാതകള്‍ തിരഞ്ഞെടുക്കാന്‍ കാരണം. ഇത്തരം പാതകള്‍ കൃത്യമായി മനസിലാക്കി വനംവകുപ്പ് പരിശോധനയ്ക്കായി പ്രത്യേ ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി