കേരളം

കോടതി എന്താണോ പറഞ്ഞിട്ടുള്ളത് അത് സര്‍ക്കാര്‍ അനുസരിക്കും; സാലറികട്ടില്‍ പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാലറി കട്ടില്‍ കോടതി വിധി വിശദമായി പരിശോധിച്ച ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരുകാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വ്യക്തമാക്കുകയാണ്. കോടതി എന്താണോ പറഞ്ഞിട്ടുള്ളത് അത് സര്‍ക്കാര്‍ അനുസരിക്കും. അതിന്റെ കാര്യങ്ങള്‍ പരിശോധിച്ച്‌കൊണ്ട് നടപ്പാക്കാന്‍ പറ്റാവുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഒരു തീരുമാനമെടുത്താല്‍ നിയമപരമായി പരിശോധിക്കാനുള്ള വേദിയാണല്ലോ കോടതി. കോടതിയുടെ പരിശോധനയില്‍ ഇപ്പോള്‍ ഒരു തീരുമാനം വന്നിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട് മറ്റ് കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ആ പരിശോധനയ്ക്ക് ശേഷം മറ്റുകാര്യങ്ങള്‍ പറയാമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതിയുടെ സ്‌റ്റേ ചെയ്തിരുന്നു. ഒരു മാസത്തിലെ  ആറുദിവസത്തെ ശമ്പളം അഞ്ചുമാസ കാലയളവില്‍ മാറ്റിവെയ്ക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാണ് ഹൈക്കോടതി തത്കാലം സ്‌റ്റേ ചെയ്തത്. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ടുമാസത്തേയ്ക്ക് സ്‌റ്റേ ചെയ്തത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന് അപ്പീല്‍ നല്‍കാവുന്നതാണെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തിലെ ആറു ദിവസത്തെ ശമ്പളം അഞ്ചുമാസ കാലയളവില്‍ പിടിച്ചുവെയ്ക്കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് ഹൈക്കോടതി ഉത്തരവ്. ശമ്പളം സര്‍ക്കാര്‍ ജീവനക്കാരുടെ അവകാശമാണ്. ശമ്പളം വൈകിക്കുന്നത് അത് നിരസിക്കുന്നതിന തുല്യമാണ്. ഈ ഉത്തരവ് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം സ്വത്തിന് തുല്യമാണ്. അതുകൊണ്ട് തന്നെ ഇതിനെ അവകാശമായി കണക്കാക്കാം. ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവ അനുസരിച്ചാണ് ജീവനക്കാരുടെ ശമ്പളം പിടിക്കാന്‍ പോകുന്നത് എന്ന സര്‍ക്കാരിന്റെ വിശദീകരണവും ഹൈക്കോടതി തളളി. സര്‍്ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് ചട്ടം അനുസരിച്ച് ജീവനക്കാരുടെ ശമ്പളം പിടിച്ചുവെയ്ക്കാന്‍ സാധിക്കില്ല. ജീവനക്കാര്‍ക്ക് സ്വമേധയാ വേണമെങ്കില്‍ പണം നല്‍കാവുന്നതാണെന്നും കോടതി നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു