കേരളം

കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും കാസര്‍കോട് സ്വദേശിക്കും കോവിഡ് പകര്‍ന്നതിന്റെ ഉറവിടം കണ്ടെത്താനായില്ല; ആശങ്ക

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കോവിഡ് 19 സ്ഥിരീകരിച്ച കൊല്ലത്തെ ആരോഗ്യ പ്രവര്‍ത്തകയ്ക്കും കാസര്‍കോട് സ്വദേശിക്കും എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടെത്താന്‍ സാധിച്ചില്ല. കൊല്ലം ചാത്തന്നൂര്‍ സ്വദേശിയായ ആരോഗ്യപ്രവര്‍ത്തകയ്ക്ക് രോഗം സ്ഥിരീകരിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും റൂട്ട് മാപ്പ് തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല. 

കുളത്തൂപ്പഴയിലും ചാത്തന്നൂരും കടുത്ത നിയന്ത്രണങ്ങളാണ് ഇതേത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം, കാസര്‍കോട് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ വൈറസ് ബാധയുടെ ഉറവിടവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 

അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കാല്‍ സ്വദേശിക്ക് വിദേശ സമ്പര്‍ക്കമില്ല. വീട്ടുകാരുള്‍പ്പെടെ അമ്പതിലേറെപ്പേരാണ് യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത്. 

കൊല്ലം ജില്ലയില്‍ 9പേരാണ് നിലവില്‍ കോവിഡിന് ചികിത്സയിലുള്ളത്. 1184പേര്‍ നിരീക്ഷണത്തിലുമാണ്. കാസര്‍കോട് ജില്ലയില്‍ 13പേരാണ് ചികിത്സയിലുള്ളത്. 1958പേരാണ് നിരീക്ഷണത്തിലുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്