കേരളം

നാല് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി; ആകെ 70 എണ്ണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഹോട്ട് സ്‌പോട്ടുകളുടെ പട്ടികയില്‍ നാല് സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. തിരുവനന്തപുരത്തെ നെയ്യാറ്റികര മുന്‍സിപ്പാലിറ്റി, കൊല്ലത്തെ ഓച്ചിറ, തൃക്കോവില്‍വട്ടം, കോട്ടയത്തെ ഉദയാനാപുരം പഞ്ചായത്ത് എന്നിവയാണ് ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ആകെ 70 ഹോട്ട്‌സ്‌പോട്ടുകളാണ് നിലവിലുള്ളത്. 

സംസ്ഥാനത്ത് ഇന്നു രണ്ടു പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 14 പേരുടെ ഫലം നെഗറ്റീവായി. മലപ്പുറത്തും കാസര്‍കോടും ഓരോ ആളിനു വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.

പാലക്കാട് 4, കൊല്ലം 3, കണ്ണൂര്‍ കാസര്‍കോട് 2വീതം, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട് 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായവരുടെ എണ്ണം. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 497 ആയി. 111പേര്‍ ചികില്‍സയിലുണ്ട്. 20711 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 20285 പേര്‍ വീടുകളിലും 426 പേര്‍ ആശുപത്രികളിലും നീരീക്ഷണത്തില്‍. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 25973 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 25135 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു