കേരളം

വീണ്ടും അതിഥി തൊഴിലാളികളുടെ പ്രതിഷേധം ; മലപ്പുറം ചട്ടിപ്പറമ്പില്‍ പ്രകടനവുമായി നൂറോളംപേര്‍; പൊലീസ് ലാത്തി വീശി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം : മലപ്പുറം ചട്ടിപ്പറമ്പില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. നാട്ടില്‍ പോകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം നടന്നത്. നൂറോളം തൊഴിലാളികള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ലോക്ക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച ഇവരെ പൊലീസ് ലാത്തിവീശി ഓടിച്ചു.

നിരവധി അതിഥി തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഞങ്ങള്‍ക്ക് ഭക്ഷണം കൃത്യമായി കിട്ടുന്നുണ്ട്. എന്നാല്‍ ഭക്ഷണം വേണ്ട, നാട്ടിലെത്താന്‍ സൗകര്യം ചെയ്തു തന്നാല്‍ മതിയെന്നാണ് അതിഥി തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്.

പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ മൂന്ന് പൊലീസ് സ്റ്റേഷനുകളിലെ പൊലീസുകാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രകടനത്തിന് പിന്നില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

നേരത്തെ കോട്ടയത്ത് പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ പ്രതിഷേധപ്രകടനം നടത്തിയത് വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കണമെന്ന് സര്‍ക്കാര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും