കേരളം

ഇന്ന് കോവിഡ് മരണം അഞ്ചായി; തിരുവനന്തപുരത്ത് മരിച്ച അഞ്ചുതെങ്ങ് സ്വദേശിക്കും വൈറസ് ബാധ സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരത്ത് മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. അ‍ഞ്ചുതെങ്ങ് സ്വദേശി അമലോത്ഭവ് ക്ലമന്റിനാണ് കോവിഡ് സ്ഥിരീകരിച്ചത്. 65 വയസ്സായിരുന്നു. 

പ്രമേഹബോധിതനായിരുന്നു ഇയാൾ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വെള്ളിയാഴ്ചയാണ് അമലോത്ഭവ് മരിച്ചത്. തുടർന്ന് പരിശോധനയ്ക്കായി സ്രവം എടുത്തു. ഇതിൻരെ ഫലം ഇന്ന് ലഭിച്ചപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്.  

തിരുവനന്തപുരത്ത് കഴിഞ്ഞദിവസം മരിച്ച രണ്ടുപേർക്ക് മരണശേഷം കോവിഡ് സ്ഥിരീകരിച്ചിരുന്നു. വിഴിഞ്ഞം മേഖലയിൽ 50 പേരെ ആന്റിജൻ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോൾ 12 പേർ പോസിറ്റീവായി. പൂവച്ചൽ മേഖലയിൽ 16 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

ഇതോടെ ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. കണ്ണൂർ ഇരിക്കൂര്‍  മാങ്ങോട് സ്വദേശിനി യശോദ (59),  ആലപ്പുഴ ഹരിപ്പാട് സ്വദേശി രാജം എസ് പിളള, കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍, കോഴിക്കോട് കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി എന്നിവരാണ് കോവിഡ് ബാധിച്ച് ഇന്ന് മരിച്ചവർ 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ