കേരളം

കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികള്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍, കൊലപാതകമെന്ന് ആരോപണം

സമകാലിക മലയാളം ഡെസ്ക്

വാളയാര്‍: കഞ്ചിക്കോട് മൂന്ന് അതിഥി തൊഴിലാളികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ പലാമു ജില്ലയിലെ പിഎസ് പാണ്ഡു സ്വദേശികളായ അരവിന്ദ് കുമാര്‍(23), ഹരിയോം കുനാല്‍(29),കനായി വിശ്വകര്‍മ(21) എന്നിവരാണ് മരിച്ചത്. 

കഞ്ചിക്കോട് ഐഐടിക്ക് സമീപമുള്ള ട്രാക്കില്‍ തിങ്കളാഴ്ച രാത്രി 10.30ടെയാണ് ഇവരെ കണ്ടെത്തിയത്. ഹരിയോം കുനാല്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ച നിലയിലായിരുന്നു. ബാക്കി രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. 

എന്നാല്‍ സംഭവം കൊലപാതകം ആണെന്ന് ആരോപിച്ച് ഇവരുടെ സുഹൃത്തുക്കള്‍ മൃതദേഹങ്ങള്‍ കൊണ്ടുപോവാനെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളെ ആക്രമിച്ചു. അഗ്നിരക്ഷാ സേനയുടെ ആംബുലന്‍സും തൊഴിലാളികള്‍ അടിച്ച് തകര്‍ത്തു. ആറ് അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും