കേരളം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു: യുവാക്കള്‍ രക്തം വാര്‍ന്ന് റോഡില്‍ കിടന്നത് പത്തുമിനിറ്റോളം; അടുക്കാതെ നാട്ടുകാര്‍, രണ്ടുമരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

സമകാലിക മലയാളം ഡെസ്ക്


കോട്ടയം: ബൈക്ക് അപകടത്തില്‍പ്പെട്ട് നാട്ടകം കാക്കൂരില്‍ രണ്ടു യുവാക്കള്‍ മരിച്ചു. ചാന്നിക്കാട് തെക്കേപറമ്പില്‍ മുന്‍ പഞ്ചായത്ത് അംഗം സലിജയുടെയും സുരേഷ് കുമാറിന്റെയു മകന്‍ വേണു എസ് കുമാര്‍ (28), മാണിക്കുന്നം പഴിഞ്ഞാല്‍ വടക്കേതില്‍ രാധാകൃഷ്ണന്റെ മകന്‍ ആദര്‍ശ് (25) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തു പറമ്പില്‍ വിഘ്‌നേശ്വര്‍ വെന്റിലേറ്ററിലാണ്. 

ചൊവ്വാഴ്ച ഉച്ചയോടെ മുളങ്കുഴ-പാക്കില്‍ റോഡില്‍ കാക്കൂരിന് സമീപമാണ് ബുള്ളറ്റും പള്‍സര്‍ ബൈക്കും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും റോഡില്‍ തലയിടിച്ചു വീണു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പക്ഷേ നോക്കിനില്‍ക്കുകയാണ് ചെയ്തത്. കോവിഡ് ഭീതിയാണ് നാട്ടുകാരെ രക്ഷാപ്രവര്‍ത്തനത്തില്‍ നിന്ന് അകറ്റിയത്. ബൈക്കില്‍ എത്തിയ മറ്റു രണ്ടുപേരാണ് ഇവരെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. പത്തുമിനിറ്റോളം യുവാക്കള്‍ രക്തം വാര്‍ന്ന് റോഡില്‍ കിടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍