കേരളം

നീരൊഴുക്ക് ശക്തം, ജലനിരപ്പ് ഉയർന്നു ; കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയർത്തി ; ജാ​ഗ്രതാ നിർദേശം

സമകാലിക മലയാളം ഡെസ്ക്

പൈനാവ് : കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ ഇടുക്കി ജില്ലയിലെ കല്ലാർകുട്ടി, പാംബ്ല ഡാമുകളിലെ എല്ലാ ഷട്ടറുകളും ഉയർത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കല്ലാർകുട്ടിയിൽ നിന്നും 1500 ക്യുമെക്സ് വരെയും പാംബ്ല ഡാമിൽ നിന്നും 3000 ക്യുമെക്സ് വരെയും ജലം ഉടൻ തന്നെ പുറത്തുവിടുന്നതാണ്‌. പെരിയാർ, മുതിരപ്പുഴയാർ നദികളുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ് എന്നും ജില്ലാകളക്ടർ അറിയിച്ചു. 

ഇടുക്കിയിലെ മലയോരമേഖലകളിൽ കനത്ത മഴ തുടരുകയാണ്. ഇതേത്തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വെള്ളം ഒഴുക്കികളയുന്നത്. നദികളിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിൽ താമസിക്കുന്നവർ ജാ​ഗരൂകരായിരിക്കണമെന്ന് നിര്ഡദേശിച്ചിട്ടുണ്ട്. 

മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തമാണ്. മുല്ലപ്പെരിയാറില്‍ കഴിഞ്ഞ  നാലുദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്നു. ഇപ്പോള്‍ ജലനിരപ്പ് 130 അടിയാണ്. ഇടുക്കി അണക്കെട്ടിലും കഴിഞ്ഞ നാലു ദിവസത്തിനിടെ 12 അടി വെള്ളം ഉയര്‍ന്ന് 2353 അടി പിന്നിട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ