കേരളം

ഭർത്താവ് വീട്ടിൽ കയറ്റിയില്ല; നാലു ദിവസമായി അമ്മയും മകനും വീട്ട് വരാന്തയിൽ; കേസ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഭർത്താവ് വീട് പൂട്ടി പോയതിനെ തുടർന്ന് അഞ്ചു വയസുകാരനും അമ്മയും നാലു ദിവസമായി വീട്ടുവരാന്തയിൽ.  എറണാകുളം നെല്ലിക്കുഴി സ്വദേശി റെജീനയും മകനെയുമാണ് ഭർത്താവ് ഇബ്രാഹാം വീട്ടിൽ കയറ്റാത്തത്. തുടർന്ന് പ്രതിഷേധമായി വീടിന് വെളിയിൽ കുത്തിയിരിക്കുകയാണ്. മൂവാറ്റുപുഴ മുളവൂരിലെ വീടിന് മുന്നിൽ കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് റെജീനയും മകനും ഇരിക്കുന്നത്.  സംഭവത്തിൽ റെജീനയുടെ പരാതിയിൽ ഭര്‍ത്താവായ ഇബ്രാഹിമിനെതിരെ പൊലീസ് കേസെടുത്തു.

കോടതിയുടെ ഉത്തരവ് ലംഘിച്ചാണ് ഭർത്താവ് വീട് പൂട്ടി ഇറങ്ങിയത്. കുടുംബവഴക്കിനെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുന്‍പ് ഭർത്താവ് ഇബ്രാഹിം തന്നെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്ന് റെജീന ആരോപിക്കുന്നു. ഇതേ തുടർന്ന് ഇബ്രാഹിമിനെതിരെ ഗാർഹിക പീ‍ഡനത്തിന് റെജീന കോതമംഗലം കോടതിയിൽ ഹർജി നൽകി. കേസിൽ റെജീനയ്ക്ക് അനുകൂലമായി വിധി വന്നു. ഇതേത്തുടർന്ന് മൂവാറ്റുപുഴ പൊലീസ് നടത്തിയ ചർച്ചയിൽ റെജീനയെയും മകനെയും സംരക്ഷിച്ചുകൊള്ളാമെന്ന് ഇബ്രാഹിം വാക്ക് നൽകി.

തുടർന്ന് രണ്ട് വാഹനങ്ങളിലായി ഇരുവരും മുളവൂരിലെ വീട്ടിലേക്ക് തിരിച്ചു. ഇബ്രാഹിം പക്ഷേ വീട്ടിലേക്ക് എത്തിയില്ല. റെജീനയെത്തി നോക്കിയപ്പോൾ വീട് പൂട്ടിക്കിടക്കുന്നു. പൊലീസെത്തി ഇബ്രാഹിമിനെ ഫോണിൽ വിളിച്ചെങ്കിലും സ്വിച്ച് ഓഫ് ആണ്. തുടർന്ന് റെജീനയുടെ പരാതിയിൽ ഇബ്രാഹിമിനെതിരെ ഗാർഹിക പീഡനത്തിന് പൊലീസ് കേസെടുത്തു. കോടതിയുടെ പരി​ഗണനയിലിരിക്കുന്ന വിഷയമായതിനാൽ കോടതിയെ അറിയിക്കാൻ ഒരുങ്ങുകയാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ