കേരളം

കൊല്ലം ജില്ലാ ജയിലിൽ 34 പേർക്ക് കൂടി കോവിഡ്; മൊത്തം രോ​ഗികളുടെ എണ്ണം 97 ആയി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ജില്ലാ ജയിലിൽ 34 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജയിലിലെ മൊത്തം രോ​ഗികളുടെ എണ്ണം 97 ആയി. 50 പേർക്ക് പരിശോധന നടത്തിയിരുന്നു. ഇതിൽ 34 പേരുടെ ഫലമാണ് പോസിറ്റീവായത്. 

ജയിലിലെ 57 തടവുകാർക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്‌ച പരിശോധനാ ഫലം പോസിറ്റീവായ 54 തടവുകാരെ ചന്ദനത്തോപ്പിലെ പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്ക്‌ മാറ്റി. ശനിയാഴ്‌ച കോവിഡ്‌ ബാധിതരായ മൂന്ന് തടവുകാരെ കൊല്ലം ഗവ. മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

നേരത്തെ 11 തടവുകാരുടെ ആന്റിജൻ ടെസ്‌റ്റ്‌ നടത്തിയപ്പോൾ‌ മൂന്ന് പേർക്ക്‌ രോ​ഗം കണ്ടെത്തിയിരുന്നു‌. ഇതേത്തുടർന്ന്‌ ഞായറാഴ്‌ച 139 പേർക്കു‌കൂടി ആന്റിജൻ ടെസ്‌റ്റ്‌ നടത്തുകയായിരുന്നു. ഇതിലൂടെയാണ്‌  54 പേരിൽ‌ കോവിഡ്‌ കണ്ടെത്തിയതെന്ന്‌ ജില്ലാ ജയിൽ സൂപ്രണ്ട്‌ കെ ബി അൻസാർ പറഞ്ഞു.  ജയിലിൽ 141 റിമാൻഡ്‌ പ്രതികളാണുള്ളത്‌. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്