കേരളം

കോവിഡ് പിടിയില്‍ ശ്വാസംമുട്ടി തലസ്ഥാനം; ഇന്ന് സ്ഥിരീകരിച്ച 485ല്‍ 435പേര്‍ക്കും സമ്പര്‍ക്കംവഴി രോഗം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 485പേര്‍ക്ക്. ഇതില്‍ 435പേര്‍ക്കും സമ്പര്‍ക്കംവഴിയാണ് രോഗം സ്ഥിരീകരിച്ചത്. 33പേരുടെ രോഗ ഉറവിടം ലഭ്യമല്ല. 7 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 777പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ജില്ലയില്‍ സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ ശക്തമായ ഇടപെടല്‍ തുടരേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത ദിനമാണ് ഇന്ന്. 1420 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.  1715 പേര്‍ക്കാണ് ഇന്ന് രോഗമുക്തി.

നാല് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ് കുമാര്‍(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(63), കൊല്ലം കിളിക്കൊല്ലൂര്‍ ചെല്ലപ്പന്‍(60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍(84) എന്നിവരുടെ മരണമാണ്ഇന്ന് സ്ഥിരീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍