കേരളം

റണ്‍വേ ഗൈഡന്‍ഡ് ലൈറ്റിങ് ദയനീയം; കരിപ്പൂരിലെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി വൈമാനികന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കരിപ്പൂരില്‍ നിരവധി പേരുടെ മരണത്തിനിടയാക്കിയ വിമാന അപകടത്തിനു പിന്നാലെ അവിടത്തെ സുരക്ഷാ പിഴവുകള്‍ ചൂണ്ടിക്കാട്ടി വൈമാനികന്റെ കുറിപ്പ്. ഇന്‍ഡിഗോയില്‍ പൈലറ്റ് ആയ ആനന്ദ് മോഹന്‍ രാജ് ആണ്, കരിപ്പൂര്‍ വിമാനത്താവളത്തിലെ വെല്ലുവിളികള്‍ വ്യക്തമാക്കി സാമൂഹ്യമാധ്യമത്തില്‍ കുറിപ്പെഴുതിയത്.

ശരിയായ സമയം ഇതല്ലെങ്കിലും കരിപ്പൂരിലെ സുരക്ഷാ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടതു തന്നെയാണെന്ന് ആനന്ദ് മോഹന്‍രാജ് പറയുന്നു. വൈമാനികന്‍ എന്ന നിലയില്‍ താന്‍ ഏറ്റവും വെല്ലുവിളി നേരിട്ടിട്ടുള്ള റണ്‍വേയാണ് കരിപ്പൂരിലേത്. റണ്‍വേ ഗൈഡന്‍ഡ് ലൈറ്റിങ് സിറ്റം ദയനീയമാണ്, റണ്‍വേ ബ്രേക്കിങ് കണ്ടീഷന്‍ കൃത്യമായി പരിപാലിക്കാത്തതും- ആനന്ദ് മോഹന്‍രാജ് പറഞ്ഞു.

ഒരു ടേബിള്‍ടോപ്പ് റണ്‍വേയില്‍ കനത്ത മഴയും കാറ്റും ഉള്ള രാത്രി പൈലറ്റിനെ സംബന്ധിച്ച് ദുഃസ്വപ്‌നമാണ്. ഇക്കാര്യങ്ങള്‍ പലതവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുള്ളതാണെന്ന് ആനന്ദ് മോഹന്‍ രാജ് കുറിപ്പില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍