കേരളം

പൊലീസുകാരന് കോവിഡ്; ഉറവിടം കണ്ടെത്താനായില്ല; സ്റ്റേഷന്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വാഴക്കുളം പൊലീസ് സ്‌റ്റേഷന്‍ അടച്ചു. തൊടുപുഴ സ്വദേശിയായ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഉറവിടം കണ്ടെത്താനായിട്ടില്ല. ഇദ്ദേഹം പെരുമ്പാവൂര്‍ പൊലീസ് സ്‌റ്റേഷനിലും ഭക്ഷണശാലയിലും പോയിരുന്നു.

കോവിഡ് സ്ഥിരകരിച്ച ഉദ്യോഗസ്ഥനോടൊപ്പം സ്‌റ്റേഷനിലുണ്ടായിരുന്ന 15 പൊലീസുകാരോട് അവിടെ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്‌റ്റേഷനില്‍ 33 പൊലീസ് ഉദ്യോഗസ്ഥരാണുള്ളത്. സ്റ്റേഷന്റെ സമീപ പ്രദേശങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനു പുറത്തുള്ളവര്‍ വീടുകളിലോ മറ്റു നിശ്ചിത കേന്ദ്രങ്ങളിലോ നിരീക്ഷണത്തില്‍ കഴിയണം. പൊലീസ് സ്‌റ്റേഷനിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

മഞ്ഞള്ളൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ പൊലീസുകാരന്റെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുകയാണ്. ഇതിനു ശേഷമായിരിക്കും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. പൊലീസ് സ്‌റ്റേഷനു സമീപമുള്ള പ്രദേശങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥനുമായി സമ്പര്‍ക്കത്തിലായിട്ടുള്ളവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്