കേരളം

പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും ഘരാവോ ചെയ്തു; വനിതാ വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ചു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: വില്ലേജ് ഓഫീസര്‍ കൈഞരമ്പ് മുറിച്ചു. തൃശൂര്‍ പൂത്തൂര്‍ വില്ലേജ് ഓഫീസര്‍ സിനിയാണ് ഓഫീസില്‍വച്ച് കൈഞരമ്പ് മുറിച്ചത്.  പഞ്ചായത്ത് പ്രസിഡന്റ് സംഘവും ഘരാവോ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. വില്ലേജ് ഓഫീസറെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് ആവശ്യമായ രേഖകള്‍ യഥാസമയം വില്ലേജ് ഓഫീസര്‍ നല്‍കുന്നില്ലെന്ന് പരാതിയുടെ അടിസ്ഥാനത്തിലാണ് പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കുത്തിയിരിപ്പ് സമരം നടന്നത്. പതിനാലാം തിയ്യതിയാണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. നിരവധി ആളുകള്‍ സര്‍ട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസറെ സമീപിച്ചിട്ടും നല്‍കാത്ത സാഹചര്യത്തിലായിരുന്നു കുത്തിയിരുപ്പ് സമരം നടത്താനുള്ള പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെ തീരുമാനം. സമരം നടക്കുന്നതിനിടെ വില്ലേജ് ഓഫീസര്‍ ഞരമ്പ് മുറിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചു. വില്ലേജ് ഓഫീസറുടെ പരിക്ക് സാരമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

14 പേര്‍ക്ക് പൗരത്വം; രാജ്യത്ത് സിഎഎ നടപ്പാക്കി കേന്ദ്രസര്‍ക്കാര്‍

അടിയോടടി പിന്നെ കല്യാണവും; "ഗുരുവായൂരമ്പല നടയില്‍" റിലീസ് ടീസർ

പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസ്; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

'രാം ചരൺ എന്റെ തെറാപ്പിസ്റ്റ്, പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നു'; പ്രസവത്തിന് ശേഷമുള്ള വിഷാദത്തെ കുറിച്ച് ഉപാസന

സന്തോഷം കൊണ്ട് ഒന്ന് വാ പൊളിച്ചതാ! പിന്നെ അടയ്‌ക്കാൻ പറ്റുന്നില്ല; താടിയെല്ല് കുടുങ്ങി ഇൻസ്റ്റ​ഗ്രാം താരം ആശുപത്രിയിൽ