കേരളം

പെരിന്തല്‍മണ്ണ ബെവ്‌കോ ഔട്ട്‌ലെറ്റിലെ 11 ജീവനക്കാര്‍ക്ക് കോവിഡ്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പെരിന്തല്‍മണ്ണ ബെവ്‌കോ ഔട്ട്‌ലെറ്റിലെ  11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ഇവിടത്തെ സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നവര്‍ക്കാണ് ഇപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരന് കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഔട്ട്‌ലെറ്റും പരിസരങ്ങളും  അണുമുക്തമാക്കിയിരുന്നു. 

നിലവില്‍ മറ്റ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള 5 ജീവനക്കാരെ ഇവിടേക്ക് നിയോഗിച്ചിട്ടുണ്ട്.  ഔട്ട്‌ലെറ്റ് അടച്ചിടേണ്ട സാഹചര്യം ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചവര്‍ ക്വാറന്റൈനില്‍ പോകുന്നതിന്റെ തലേന്ന് അങ്ങാടിപ്പുറത്തെ ഡിപ്പോയിലും ബന്ധപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവിടെയുള്ള 3 പേരോടും ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്