കേരളം

മരണം സ്റ്റേഷനിൽ അറിയിക്കണം, വിവാഹത്തിനും ഇനി പൊലീസ് അനുമതി നിര്‍ബന്ധം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹം, മരണാനന്തര ചടങ്ങുകൾ അടക്കം വീട്ടുകാരെക്കൂടാതെ പുറമേനിന്നുള്ള ആളുകൾ പങ്കെടുക്കുന്ന എല്ലാ പരിപാടികൾക്കും ഇനി പൊലീസിന്റെ അനുമതി വേണം. ഇതുസംബന്ധിച്ച നിർദേശം സ്റ്റേഷൻ ഓഫീസർമാർക്ക് നൽകി. കോവിഡ് വ്യാപനം നിയന്ത്രിക്കാനുള്ള ചുമതല പൊലീസിനു നൽകിയ സാഹചര്യത്തിലാണ് പുതിയ നടപടി.

വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് മുൻകൂർ അനുമതി വാങ്ങണം.  മരണം നടന്നാൽ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ചടങ്ങുകൾ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാർ എഴുതിനൽകണം.  രണ്ടാഴ്ചയ്ക്കകം രോഗവ്യാപനത്തോത് നിയന്ത്രണവിധേയമാക്കണമെന്ന നിർദേശവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്

രാവിലെ 10 മുതൽ വൈകുന്നേരം 4 വരെ കായിക മത്സരങ്ങൾ വേണ്ട; നിയന്ത്രണവുമായി സർക്കാർ

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്