കേരളം

നിയമസഭാ സമ്മേളനം ഈ മാസം 24ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 24 ന് ചേരും. 24ന് നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. 

ധനകാര്യബില്‍ പാസാക്കുന്നതിനായാണ് നിയമസഭ ഒറ്റദിവസത്തേക്ക് സമ്മേളിക്കുന്നത്. രാജ്യസഭാ തെരഞ്ഞടുപ്പും ഈ മാസം 24നാണ്. എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. 24നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും വോട്ടെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എംവി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ലാല്‍ വര്‍ഗീസ് കല്‍പകവാടിയുമാണ് മത്സരരംഗത്ത്. 

ധനബില്‍ പാസാക്കുന്നതിനായി കഴിഞ്ഞ മാസം 27ന് നിയമസഭ ചേരാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇത് മാറ്റുകയായിരുന്നു. നിയസഭ ചേരാനുള്ള തീരുമാനം മാറ്റിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു