കേരളം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; കൊയിലാണ്ടി സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. 

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. കോഴിക്കോട് ജില്ലയില്‍ 158 പേര്‍ക്കാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത് ഇതില്‍ 123 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. 

വിദേശത്തുനിന്ന് എത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള 26 പേര്‍ക്കും പോസിറ്റീവായി. ശിശുരോഗ വിദഗ്ധനു കോവിഡ് സ്ഥിരീകരിച്ച ആശ ഹോസ്പിറ്റലിലെ പുരുഷ നഴ്‌സിനും അത്യാഹിത വിഭാഗത്തിലെ വനിതാ ഡോക്ടര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം