കേരളം

ഇത്തവണ 1850 ഓണച്ചന്തകൾ ; ഉദ്ഘാടനം 23 ന് ; വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർ ഫെഡ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഓണത്തിന് വിലക്കയറ്റം പിടിച്ചുനിർത്തുക എന്ന ലക്ഷ്യത്തോടെ  കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ ആരംഭിക്കുന്നു. ഇക്കുറി 1,850 ഓണച്ചന്തകളാണ് തുറക്കുക. ഓണച്ചന്തകളുടെ  ഉദ്ഘാടനം 23ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് അറിയിച്ചു. 

ഈ മാസം 30 വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. 180 എണ്ണം ത്രിവേണി മാർക്കറ്റുകൾ വഴിയും ബാക്കി സംഘങ്ങൾ നടത്തുന്ന വിപണന കേന്ദ്രങ്ങളായുമാണ് പ്രവർത്തിക്കുകയെന്ന് മെഹബൂബ് പറഞ്ഞു.

ത്രിവേണി ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയുടെ ഓൺലൈൻ ലോഞ്ചിംഗ് 18ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കുമെന്നും മെഹബൂബ് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും