കേരളം

സ്വപ്‌നയ്ക്ക് ശിവശങ്കറുമായി അടുത്ത ബന്ധം; മുഖ്യമന്ത്രിയുടെ ഓഫീസില്‍ വലിയ സ്വാധീനം; ഇഡി കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറുമായി സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിന് അടുത്ത ബന്ധമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്‌നയക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നെന്ന് കോടതിയില്‍ സത്യവാങ്മൂലത്തില്‍ ഇഡി അറിയിച്ചു. ഇഡിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ സ്വപ്‌നയുടെ കസ്റ്റഡി ഈ മാസം 17 വരെ നീട്ടി.

മൂന്ന് ദിവസം കൊണ്ട് സ്വപ്‌നെയെ 20 മണിക്കൂറാണ് ചോദ്യം ചെയ്തത്. സര്‍ക്കാര്‍ പ്രളയഫണ്ട് ശേഖരണത്തിന് യുഎഇയില്‍ പോയപ്പോള്‍ ശിവശങ്കറിനെ കണ്ടതായും സ്വപ്ന മൊഴി നല്‍കി.  2018 ഒക്ടോബര്‍ 17 മുതല്‍ 21 വരെ ഇരുവരും വിദേശത്തുണ്ടായിരുന്നു. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശിവശങ്കറിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു.

കസ്റ്റഡിയില്‍ പ്രതികളെ പീഡിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. വനിതാ ഉദ്യോഗസ്ഥരില്ലാതെയാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നതെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം. 

സ്വര്‍ണ്ണക്കടത്തു കേസില്‍ ശിവശങ്കറിനെ കസ്റ്റംസും എന്‍ഐഎ നേരത്തെ ചോദ്യം ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു; അന്വേഷണം

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി