കേരളം

'എന്നേ വെറുതേ വിടൂ, ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല', സൈബർ പോരാളികളുടെ തെറിവിളിയിൽ പൊറുതി മുട്ടി നിഷാ പുരുഷോത്തമൻ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മാധ്യമപ്രവർത്തക നിഷ പുരുഷോത്തമന് നേരെയുള്ള സൈബർ പോരാളികളുടെ തെറിവിളി ഇതിനോടകം വിവാദമായിരുന്നു. അതേസമയം ഈ കഥയൊന്നും അറിയാതെ പേരിലെ സാമ്യം കൊണ്ട് സൈബർ തെറിവിളിയിൽ പൊറുതി മുട്ടിയിരിക്കുകയാണ് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോ​ഗ്രാഫറായ നിഷ പുരുഷോത്തമൻ. നിരവധി പേരാണ് നിഷയുടെ ഫെയ്സ്ബുക്കിൽ മോശം  കമന്റുകൾ നടത്തിയത്.  

ഒടുവിൽ സൈബർ ആക്രമണത്തിനെതിരെ നിഷ പുരുഷോത്തമൻ ഫെയ്സ്ബുക്ക് ലൈവിലൂടെ രം​ഗത്തുവന്നു. ആളുമാറിയാണ് തനിക്കെതിരെ അസഭ്യവർഷം നടത്തുന്നത്. എനിക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന എല്ലാവരും കരുതിയിരിക്കുന്നത് ഞാൻ വാർത്ത വായിക്കുന്ന നിഷ പുരുഷോത്തമൻ ആണെന്നാണ്. എന്നാൽ, താൻ വാർത്ത വായിക്കുന്ന നിഷ പുരുഷോത്തമൻ അല്ലെന്നും താനൊരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആണെന്നും ദയവായി മനസ്സിലാക്കണമെന്നും നിഷ പറഞ്ഞു. 

മറ്റൊന്ന് ഏതു വിഷയത്തിലായാലും പ്രതികരിക്കുമ്പോൾ, പറയുന്നത് തങ്ങൾ ഉദ്ദേശിക്കുന്ന ആൾക്ക് തന്നെയാണോ ഇതെന്ന് ഉറപ്പു വരുത്തി മാത്രമാകണം പറയേണ്ടത്. ഒരാളെ വിമർശിക്കുമ്പോൾ അത് അയാളാണെന്ന് ഉറപ്പുവരുത്തേണ്ടത് സാമാന്യമര്യാദയാണ്. നിങ്ങൾക്ക് രാഷ്ട്രീയ അജണ്ട ഉണ്ടായിരിക്കും. എനിക്ക് തോന്നുന്നില്ല, ഒരു രാഷ്ട്രീയപാർട്ടിയും ഇമ്മാതിരി പരിപാടിക്ക് സപ്പോർട്ട് ചെയ്യുമെന്ന്. എന്തു തന്നെയായാലും ഇത് തീർച്ചയായും അധികം തന്നെയാണെന്ന് പറയാതിരിക്കാൻ പറ്റത്തില്ല സുഹൃത്തെ. ആർക്കെതിരെയും ഇത്രയും മോശം ഭാഷ ഉപയോഗിക്കരുതെന്നും  നിഷ തന്നെ ഫെയ്സ്ബുക്കിലെ വീഡിയോയിൽ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്