കേരളം

ഓണത്തിന് ബംഗളൂരുവിലേക്കും മൈസൂരുവിലേക്കും സ്‌പെഷ്യല്‍ കെഎസ്ആര്‍ടിസി സര്‍വീസ്; റിസര്‍വേഷന്‍ ഇന്നുമുതല്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് ഓണത്തിന് ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സ്‌പെഷ്യല്‍ സര്‍വീസ് നടത്തുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും നടത്തുക. കോഴിക്കോട്,പാലക്കാട് വഴിയാണ് 10 ശതമാനം അധിക നിരക്ക് ഈടാക്കി സര്‍വീസ് നടത്തുക. ടിക്കറ്റ് റിസര്‍വേഷന്‍ ഇന്നുമുതല്‍ ആരംഭിക്കും.

എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയില്‍ ഹാജരാക്കിയാല്‍ മാത്രമേ യാത്രാനുമതി ലഭ്യമാകുകയുള്ളൂ. യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് യാത്രയ്ക്ക് മുമ്പ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്.

ആവശ്യമായ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഏതെങ്കിലും സര്‍വീസുകള്‍ റദ്ദ് ചെയ്യുകയോ ഈ സര്‍വീസുകള്‍ക്ക് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ യാത്രാനുമതി നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്