കേരളം

കോഴിക്കോട് രണ്ട് കോവിഡ് മരണം കൂടി; സംസ്ഥാനത്ത് ഇന്ന് മരിച്ചത് നാല് പേർ

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് നാല് പേർ മരിച്ചു. കോഴിക്കോട് ജില്ലയിൽ രണ്ട് പേരും പത്തനംതിട്ട, തിരുവനന്തപുരം സ്വദേശികളുമാണ് ഇന്ന് മരിച്ചത്. ഫറോക്ക് സ്വദേശിനി രാജലക്ഷ്മി (61), വടകര സ്വദേശി മോഹനൻ (68) എന്നിവരാണ് കോഴിക്കോട് മരിച്ചത്. പത്തനംതിട്ടയിൽ തിരുവല്ല കുറ്റൂർ സ്വദേശി മാത്യുവും കോവിഡ് ബാധിച്ച് മരിച്ചു.  ഇന്നലെ തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീറിനും കോവിഡ് സ്ഥിരീകരിച്ചു.

ഫറോക്ക് സ്വദേശിനി രാജലക്ഷ്മിയുടെ ഉറവിടം വ്യക്തമല്ലെന്ന് കോവിഡ് നോഡൽ ഓഫീസർ അറിയിച്ചു. മകൻ്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇവർ ആശുപത്രിയിൽ നിന്നിരുന്നു. ഇവരുടെ ബന്ധുക്കളെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. 

വടകര സ്വദേശി മോഹനന് കിഡ്നി രോഗം, പ്രമേഹം, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നുവെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ നില വഷളായിരുന്നെന്ന് ഡോക്ടർ അറിയിച്ചു. 

തിരുവനന്തപുരത്ത് മരിച്ച വെഞ്ഞാറമൂട് സ്വദേശി ബഷീർ (44) വൃക്കസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഹസീന ബീവിയുടെ ഭർത്താവാണ് ബഷീർ. പത്തനംതിട്ടയിൽ തിരുവല്ല കുറ്റൂർ സ്വദേശി മാത്യു കോട്ടയം മെഡ‍ിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്