കേരളം

മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും കോവിഡ് ഫലം നെഗറ്റീവ്; ഡിജിപിക്കും ചീഫ് സെക്രട്ടറിക്കും ആശ്വാസം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഏഴുമന്ത്രിമാരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. മന്ത്രിമാരായ കെകെ ശൈലജ, ഇപി ജയരാജന്‍, വിഎസ് സുനില്‍കുമാര്‍, എസി മൊയ്തീന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെടി ജലീല്‍, എകെ ശശീന്ദ്രന്‍ എന്നിവരുടെ ഫലങ്ങളാണ് നെഗറ്റീവാണെന്ന് വ്യക്തമായത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെയും പരിശോധന ഫലങ്ങളും നെഗറ്റീവാണ്.

മലപ്പുറം കലക്ടര്‍ കെ.ഗോപാലകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കരിപ്പൂര്‍ സന്ദര്‍ശിച്ച മന്ത്രിതല സംഘവും ഉന്നത ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ പോയ ശേഷം പരിശോധന നടത്തിയത്. പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണെങ്കിലും കോവിഡ് മാനദണ്ഡപ്രകാരമുള്ള നിരീക്ഷണ കാലയളവ് എല്ലാവരും പൂര്‍ത്തിയാക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും