കേരളം

ഇതെന്താ 'ചന്തയോ', മിണ്ടിയാൽ വിവരമറിയും! വിഴിഞ്ഞത്ത് 'മൂക മാർക്കറ്റ്' ഇന്ന് മുതൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴി‍ഞ്ഞം മത്സ്യബന്ധന തുറമുഖത്ത് മത്സ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും തമ്മിൽ ഇനി സംസാരം പാടില്ല. കോവിഡ് പ്രതിരോധ നടപടിയുമായി ബന്ധപ്പെട്ട് പൊലീസ് നടപ്പാക്കുന്ന മൂക മാർക്കറ്റ് എന്ന ആശയത്തിന്റെ ഭാ​ഗമായാണ് സംസാരം വിലക്കിയത്.

ഇവിടെ മത്സ്യം വാങ്ങാനെത്തുന്നവരും വിൽക്കുന്നവരും തമ്മിൽ സംസാരം പാടില്ലെന്നും വില പേശലിനു പകരം പ്രദർശിപ്പിച്ചിട്ടുള്ള വില നൽകി മത്സ്യം വാങ്ങണമെന്നുമാണ് നിർദേശം. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശാനുസരണം വിഴിഞ്ഞം പൊലീസാണ് പ്രദേശത്ത് ഇതാദ്യമായി മൂക മാർക്കറ്റ് എന്ന ആശയം ഇന്നു മുതൽ നടപ്പാക്കുന്നത്. 

മത്സ്യം വാങ്ങാനെത്തുന്നവർ ആവശ്യാനുസരണം പണം ചില്ലറയായി കൊണ്ടുവരണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്. നിർദേശങ്ങളടങ്ങിയ അറിയിപ്പു ബോർഡ് പ്രദേശത്ത് ഇന്ന് സ്ഥാപിക്കുമെന്ന് വിഴിഞ്ഞം പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്