കേരളം

കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ്; കമ്മീഷണര്‍ ഉള്‍പ്പെടെ പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റൈനില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സമ്പര്‍ക്കരോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന കോഴിക്കോട് ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ എസിപിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ സമ്പര്‍ക്കവിലക്ക് പ്രഖ്യാപിച്ച് സ്വയം നിരീക്ഷണത്തില്‍ പോയി.

കോവിഡ് വ്യാപനം രൂക്ഷമായി നേടിരുന്ന കോഴിക്കോട് ഇന്നലെ മാത്രം 118 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കം വഴിയാണ് ഇതിലെ 96 പേര്‍ക്കും രോഗബാധ ഉണ്ടായത്. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 22 പേര്‍ക്കും കൊയിലാണ്ടി നഗരസഭയില്‍ 15 പേര്‍ക്കും തിരുവളളൂര്‍ ഗ്രാമപഞ്ചായത്തില്‍ 15 പേര്‍ക്കും രോഗം ബാധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ആലപ്പുഴയിൽ അതിഥിത്തൊഴിലാളി കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയിൽ

വോട്ട് ചെയ്യാൻ നാട്ടിലെത്തി; ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിം​ഗ് വിദ്യാർഥി മരിച്ചു

'ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും'

തായ്‌ലൻഡിൽ പാരാഗ്ളൈഡിംഗിനിടെ അപകടം; ചീരഞ്ചിറ സ്‌കൂളിലെ പ്രധാനാധ്യാപിക മരിച്ചു