കേരളം

മലയാളി നഴ്സിന്റെ മൃത​ദേഹം കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിൽ; പോസ്റ്റുമോർട്ടത്തിന് തയ്യാറാകാതെ അധികൃതർ; ദുരൂഹത

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മലയാളി നഴ്സിനെ ജോലി ചെയ്യുന്ന ആശുപത്രിയിൽ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തി. കൊല്ലം എഴുകോൺ എടക്കോട് ഐശ്വര്യയിൽ ശശിധരന്റെ മകൻ അതുൽ ശശിധരൻ (26) ആണ് മരിച്ചത്. മൃതദേഹം മാരത്തഹള്ളി സക്ര വേൾഡ് ആശുപത്രിയിയിലെ കോവിഡ് കെയർ ഐസിയുവിന്റെ ശുചിമുറിയിലാണ് കണ്ടെത്തിയത്. അതുൽ രണ്ട് വർഷമായി ഈ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. 

അതുലിനെ ശുചിമുറിയിൽ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയെന്നും ഹൃദയാഘാതം സംഭവിച്ചു എന്നുമാണ് ആശുപത്രി അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പിതാവ് മാരത്തഹള്ളി പൊലീസിൽ പരാതി നൽകി. പോസ്റ്റുമോർട്ടം നടത്താൻ തയാറായില്ലെന്നും ശീതീകരണ സംവിധാനമുള്ള ആംബുലൻസ് വിട്ടുനൽകിയില്ലെന്നും പിതാവ് ആരോപിച്ചു. 

സംസ്കാരം നാട്ടിൽ നടത്തി. മാതാവ്: വത്സല കുമാരി. സഹോദരൻ: എസ് ആരോമൽ. മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷണം വേണമെന്നും ഇന്ത്യൻ നഴ്സസ് അസോസിയേഷൻ കർണാടക സംസ്ഥാന പ്രസിഡന്റ് രഞ്ജിത് സ്കറിയ, ജന. സെക്രട്ടറി ജിജോ മൈക്കിൾ എന്നിവരും ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു

45ാം വിവാഹവാർഷികം ആഘോഷിച്ച് മമ്മൂട്ടിയും സുൽഫത്തും; ആശംസകളുമായി ദുൽഖർ

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്