കേരളം

മുളന്തുരുത്തി പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു; യാക്കോബായ വൈദികരടക്കമുള്ളവർ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സഭാതർക്കം നിലനിൽക്കുന്ന മുളന്തുരുത്തി മാർതോമൻ പള്ളി ജില്ലാ ഭരണകൂടം ഏറ്റെടുത്തു. പൊലീസ് പള്ളിയുടെ ​ഗെയ്റ്റ് പൊളിച്ച് അകത്തേക്ക് കടന്നു. ​ഗെയ്റ്റ് മുറിച്ചു മാറ്റിയാണ് പൊലീസ് പള്ളിക്കുള്ളിൽ കയറിയത്. ഉപവാസ പ്രാർഥനായ‍ജ്ഞം നടത്തിയ യാക്കോബായ വൈദികരടക്കമുള്ളവരെ അറസ്റ്റ് ചെയ്തു നീക്കി. വൈദികർക്കും വിശ്വാസികൾക്കും ഉൾപ്പെടെ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പുലർച്ചെ അഞ്ച് മണിയോടെയാണ്p പൊലീസ് നടപടി തുടങ്ങിയത്. പള്ളി താത്കാലികമായി പൂട്ടാൻ ഹൈക്കോടതി കലക്ടറോട് നിർദേശിച്ചിരുന്നു.

ചർച്ച നടക്കുന്നതിനിടെയാണ് പുലർച്ചെ അഞ്ച് മണിയോടെയാണ് പൊലീസ് നടപടി തുടങ്ങിയത്. അറസ്റ്റ് ചെയ്തവരെ വിവിധ കേന്ദ്രങ്ങളിലേക്ക് നീക്കി പള്ളി താത്കാലികമായി പൂട്ടാൻ ഹൈക്കോടതി കലക്ടറോട് നിർദേശിച്ചിരുന്നു.

മുൻനിരയിൽ മെത്രാപ്പോലീത്തമാർ പ്രതിഷേധത്തിന് നേതൃത്വം നൽകി ജോസഫ് മാർ ഗ്രിഗോറിയോസ്. ഹൃദ്രോഗിയായ മാർ പോളികാർപോസിനെ മർദിച്ചതായും ഐസക് മാർ ഒസ്താത്തിയോസിനെ വലിച്ചിഴച്ചെന്നും ആരോപണമുയർന്നു. ഹൈക്കോടതിയിൽ ഇന്ന് കേസ് പരിഗണിക്കുന്നതുവരെ സമയം ചോദിച്ചിരുന്നു. ഇതുപോലും അനുവദിക്കാതെയാണ് പൊലീസ് കടന്നുകയറിയതെന്നും ആരോപണമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു