കേരളം

190 രൂപയ്ക്ക് വെളിച്ചെണ്ണ ; ത്രിവേണി ബ്രാൻഡ്‌ ഉൽപ്പന്നങ്ങൾ ഇന്നുമുതൽ വിപണിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൺസ്യൂമർഫെഡിന്റെ ത്രിവേണി ബ്രാൻഡ്‌ ഉൽപ്പന്നങ്ങളുടെ വിപണന ഉദ്‌ഘാടനം ഇന്നുനടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 
ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട്‌ നാലിന്‌ ഓൺലൈൻ വഴിയാണ്‌ ഉദ്‌ഘാടനം. ചടങ്ങിൽ സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. ആദ്യഘട്ടത്തിൽ ആട്ട, മൈദ, റവ, വെളിച്ചെണ്ണ, ചായപ്പൊടി എന്നിവയാണ്‌ വിപണിയിലെത്തിക്കുന്നത്‌‌.

കർഷകരിൽനിന്ന്‌ സംഭരിക്കുന്ന കൊപ്ര മലപ്പുറം കോഡൂർ സഹകരണ ബാങ്കാണ്‌ വെളിച്ചെണ്ണയാക്കി വിപണനം ചെയ്യുന്നത്‌. ഒരുലിറ്റർ പാക്കറ്റ്‌ വെളിച്ചെണ്ണയ്‌ക്ക്‌ 190 രൂപയാണ്‌ വില. ഇടുക്കി തങ്കമണി സഹകരണ ബാങ്കാണ്‌ കർഷകരിൽനിന്ന്‌ തേയില ശേഖരിച്ച്‌ ചായപ്പൊടിയാക്കുന്നത്‌. 

100 ഗ്രാം മുതൽ 50 കിലോ പാക്കറ്റുവരെ ചായപ്പൊടി ലഭ്യമാക്കും. പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്കിന്റെ മൈഫുഡ്‌ റോളർ ഫ്ലവർ ഫാക്‌ടറിയാണ്‌‌ ത്രിവേണി ബ്രാൻഡിൽ ആട്ട, മൈദ, റവ എന്നിവ നിർമിക്കുന്നത്‌. ഗോതമ്പുനുറുക്ക്‌, ചക്കി ഫ്രഷ്‌ ഗോതമ്പുപൊടി എന്നിവയും ഉടൻ പുറത്തിറക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ