കേരളം

കട്ടിലിന് അടിയിൽ ഒളിച്ചിരുന്ന് കൂറ്റൻ രാജവെമ്പാല ; വീട്ടുകാരെ കണ്ടതോടെ പതുങ്ങി; വാവ സുരേഷിന്റെ പുതുവർഷത്തിലെ 'അതിഥി'

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : വീട്ടിലെ കട്ടിലിന് അടിയിൽ ഒളിച്ചിരുന്ന കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കൊല്ലം ജില്ലയിലെ ആര്യങ്കാവിൽ നിന്നാണ് കൂറ്റന്‍ രാജവെമ്പാലയെ പിടികൂടിയത്.കെ എൻ മണീന്ദ്രൻ നായരുടെ വീടിനുള്ളിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. വീട്ടുകാർ കാണുമ്പോൾ കട്ടിലിനടിൽ പതുങ്ങിയിരിക്കുകയായിരുന്നു കൂറ്റൻ പാമ്പ്. 

വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ വാവ സുരേഷ് രാത്രി 7 മണിയോടു കൂടി പാമ്പിനെ പിടികൂടുകയായിരുന്നു.  പിടികൂടിയ പാമ്പിനെ രാത്രി 10 മണിയോടു കൂടി വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആര്യങ്കാവ് വനത്തിൽ തുറന്നു വിട്ടു. പൊന്നുചിങ്ങമാസത്തിലെ പുതിയവർഷത്തിൽ എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ 197-മത്തെ പെൺ രാജവെമ്പാല അതിഥി എന്നുപറഞ്ഞ് വാവ സുരേഷ് തന്നെയാണ് വിവരം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്