കേരളം

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 54 കാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ആയിഷ ഉമ്മയാണ് മരിച്ചത്. 54 വയസായിരുന്നു. ഇന്ന് കോവിഡ് ബാധിച്ച് മരിക്കുന്ന നാലാമത്തെയാളാണ് ആയിഷ ഉമ്മ.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കൊച്ചി വെണ്ണല സ്വദേശി മുഹമ്മദ് കുട്ടിയും വൈകീട്ട് മരിച്ചിരുന്നു. കടുത്ത പ്രമേഹവും വൃക്കത്തകരാറും ഉണ്ടായിരുന്ന മുഹമ്മദ് കുട്ടിയെ ഇടപ്പള്ളി എം.എ.ജെ ആശുപത്രിയില്‍ നിന്നുമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.

മുഹമ്മദ് കുട്ടി, മലപ്പുറം തെയ്യാല സ്വദേശി ഗണേശന്‍, എറണാകുളം കോതമംഗലം താണിക്കുന്നേല്‍ ടി വി മത്തായി എന്നിവരാണ് രാവിലെ മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ ഇരിക്കെയാണ് ഗണേശന്‍ മരിച്ചത്. ടി വി മത്തായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

വേദാന്ത സംവാദത്തിന്റെ ചരിത്ര ശേഷിപ്പുകളുമായി ഒരു പ്രദേശം; കാസര്‍കോട്ടെ 'കൂടല്‍' ദേശം- വീഡിയോ

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍